babar azam as good as virat kohli
പാക്കിസ്ഥാന്റെ വിരാട് കോലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവതാരം ബാബര്‍ അസം സൗത്ത് ആഫ്രിക്കയില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ താരത്തെ പുകഴ്ത്തി പരിശീലകന്‍ മിക്കി ആര്‍തര്‍. കോലിയുടെ ശൈലിയില്‍ ബാറ്റ് വീശുന്ന ബാബര്‍ അസം സമീപ നാളുകളില്‍തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തെ മികച്ച അഞ്ചു താരങ്ങളിലൊരാളാകുമെന്ന് ആര്‍തര്‍ പറഞ്ഞു.